KeralaLatest

നാളെ മുതല്‍ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കാം

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: മോട്ടോര്‍ വകുപ്പിന്റെ എല്ലാ ഓഫീസുകളും പേപ്പര്‍ രഹിതമാകുന്നതിന്റെ ഭാഗമായി നാളെ മുതല്‍ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കാവുന്നതാണ്. പ്രവാസികള്‍ക്ക് വിദേശത്തുനിന്നും ലൈസന്‍സ് പുതുക്കാന്‍ സാധിക്കുന്നതാണ്. മോട്ടോര്‍ വകുപ്പിന്റെ എല്ലാ ഓഫീസുകളും നാളെ മുതല്‍ പേപ്പര്‍ രഹിതമാകുമെന്നും അധികൃതര്‍ അറിയിക്കുകയുണ്ടായി.

കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ വാഹനരേഖകളുടെ കാലാവധി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നീട്ടിയിരുന്നു. ഡ്രൈവിംഗ് ലൈസന്‍സ്, പെര്‍മിറ്റ്, ഫിറ്റ്നസ്, താല്‍ക്കാലിക രജിസ്ട്രേഷന്‍ എന്നിവയുടെ കാലാവധി മാര്‍ച്ച്‌ 31 വരെ നീട്ടിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിക്കുകയുണ്ടായി.

2020 ഫെബ്രുവരി ഒന്നിന് ശേഷം കാലാവധി തീര്‍ന്ന വാഹനരേഖകളുടെ സമയപരിധിയാണ് നീട്ടിനല്‍കിയത്. നേരത്തെ ഡിസംബര്‍ വരെ നീട്ടിയിരുന്നു. കൊറോണ വൈറസ് സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധി കണക്കിലെടുത്ത് വാഹനരേഖകളുടെ കാലാവധി നീട്ടി നല്‍കണമെന്ന് ചരക്കുവാഹനങ്ങളുടെ ഉടമകള്‍ അടക്കം ആവശ്യം ഉയര്‍ത്തിയിരുന്നു. ഇതുസംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നതാണ്. ഇത് കണക്കിലെടുത്താണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഇത് നാലാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടുന്നത്. ഓഗസ്റ്റിലാണ് ഇതിന് മുന്‍പ് ഡിസംബര്‍ വരെ കാലാവധി നീട്ടിയത്.

Related Articles

Back to top button