KeralaLatestThiruvananthapuram

ധനകാര്യ സ്ഥാപനങ്ങളുടെ മുന്നിൽ വൻതിരക്ക്

“Manju”

പോത്തൻകോട്: മൂന്നു ദിവസത്തെ അവധി കഴിഞ്ഞ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രവർത്തനം ആരംഭിച്ചതോടെ ഈ സ്ഥാപനങ്ങൾക്ക് മുന്നിൽ വൻ ജനത്തിരക്ക്, ജീവനക്കാരനെ കൊവിഡ് ബാധിച്ച് മൂലം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അടച്ചിട്ടിരുന്ന പോത്തൻകോട് എസ് ബി ഐ ഇന്ന് വീണ്ടും പ്രവർത്തനമാരംഭിച്ചു. ജനത്തിരക്ക് നിയന്ത്രിക്കുന്നതിന് പോലീസ് സഹായം വേണ്ടി വന്നിരിക്കുകയാണ്. കെഎസ്എഫ്ഇ, എസ് ബി ഐ, ഫെഡറൽ ബാങ്ക്, ബി ഒ ബി എന്നീ സ്ഥാപനങ്ങളുടെ മുന്നിലും ഉപഭോക്താക്കളുടെ നീണ്ടനിര കാണപ്പെടുന്നു. 5 കസ്റ്റമേഴ്സിനെ മാത്രമേ ഒരേസമയം സ്ഥാപനങ്ങളിലേക്ക് പ്രവേശനം അനുവദിക്കാവൂ എന്നുള്ള നിയന്ത്രണം പാലിക്കുന്നതാണ് ഈ തിരക്കിനു കാരണം.

Related Articles

Back to top button