Uncategorized
വനിതാ ഐപിഎല്‍; മിതാലി രാജ് വിരമിക്കല്‍ പിന്‍വലിച്ച് കളത്തിലേക്ക്
ഇന്ത്യന്‍ വനിതാ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മിതാലി രാജ് വിരമിക്കല്‍ പിന്‍വലിച്ച് കളത്തിലേക്ക്. ഇക്കൊല്ലം വനിതാ ഐപിഎല്‍ ആരംഭിക്കാനിരിക്കെയാണ് മിതാലി രാജ് വിരമിക്കല്‍ പിന്‍വലിക്കാനൊരുങ്ങുന്നത്. ഇക്കാര്യത്തില്‍ മിതാലി രാജ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും വിവിധ ദേശീയമാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ജൂലായ് മാസത്തില്‍ ഒരു ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കുന്നതിനിടെ മിതാലി വിരമിക്കല്‍ പിന്‍വലിച്ചേക്കുമെന്ന് സൂചന നല്‍കിയിരുന്നു. താന്‍ അത് പരിഗണിക്കുന്നുവെന്നും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും താരം അറിയിച്ചു. 40 വയസുകാരിയായ താരം 89 ടി-20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് മിതാലി വിരമിച്ചത്.