KeralaLatest

ഇ പി ജയരാജനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

“Manju”

ശ്രീജ.എസ്

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വ്യവസായമന്ത്രി ഇ പി ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മാസം ഇ പി ജയരാജനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ ഇരുവരും കോവിഡ് പരിശോധനയില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലേക്ക് മാറിയിരുന്നു.നിരീക്ഷണം പൂര്‍ത്തിയാക്കി ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുത്തു വരുന്നതിനിടെയാണ് ജയരാജന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

Related Articles

Back to top button