KeralaLatest

മദ്യവില വർധിപ്പിക്കാൻ ഗവർണറുടെ അനുമതി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം ∙ മദ്യ വില വർധിപ്പിക്കാനുള്ള ഓര്‍ഡിനൻസിന് ഗവർണറുടെ അനുമതി. ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങിയതോടെ വിലവർദ്ധന നിലവിൽ വന്നു. കോവിഡ് ബാധയെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടാനാണ് മദ്യ വില വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. 10% മുതൽ 35% വരെ വില കൂട്ടാനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.

കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബ്രാൻഡുകൾക്ക് 60 മുതൽ 120 വരെ രൂപ കൂടും. 2000 കോടിരൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. വെർച്വൽ ക്യൂ സംവിധാനം തയാറായി മദ്യശാലകൾ തുറക്കുമ്പോൾ കൂടിയ തുക ഈടാക്കും.

Related Articles

Back to top button