IndiaLatest

ദൃശ്യം മോഡലോ ? പോലീസ്​ സ്​റ്റേഷനിൽ അസ്ഥികൂടം

“Manju”

അഹമ്മദാബാദ് ​: മോഹൻലാൽ നായകനായ ദൃശ്യം സിനിമയുടെ മോഡലിൽ വിവിധ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . എന്നാൽ ഇപ്പോൾ ദൃശ്യം സിനിമയുമായി ഏറ്റവും അടുത്ത് നിൽക്കുന്ന സംഭവമാണ് ഗുജറാത്തിലെ സൂറത്തിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സൂറത്തിലെ ഖത്തോദര പോലീസ്​ സ്​റ്റേഷനിൽ നിന്ന്​ വർഷങ്ങൾ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി .​ സ്​റ്റേഷൻ വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. രണ്ട്​ വർഷമായി സ്​റ്റേഷനിലുള്ള വാഹനങ്ങൾ​ നീക്കാൻ അധികൃതർ തീരുമാനിച്ചിരുന്നു. ഇതിനായി ക്രെയിനെത്തിച്ചിരുന്നു​. ഇത് ഉപയോഗിച്ച്​ വാഹനങ്ങൾ നീക്കുന്നതിനിടെയാണ്​ അസ്ഥികൂടം കണ്ടത്​.

നാല്​ വർഷമെങ്കിലും പഴക്കമുള്ളതാണ്​ അസ്ഥികൂടമെന്നാണ്​ വിലയിരുത്തൽ. ഫോറൻസിക്​ പരിശോധനയിൽ മാത്രമേ കൂടുതൽ കാര്യങ്ങൾ അറിയാനാകൂവെന്നും പോലീസ്​ പറഞ്ഞു .

Related Articles

Back to top button