KasaragodKeralaLatest

കാസര്‍കോട് ഉരുള്‍പൊട്ടല്‍

“Manju”

കാസര്‍കോട് : ജില്ലയില്‍ മരുതോം ചുള്ളിയിലെ വനത്തില്‍ ഉരുള്‍പൊട്ടല്‍. മലയോര ഹൈവേയിലേക്ക് കല്ലും മണ്ണും ചെളിയും ഒഴുകിയെത്തി. കഴിഞ്ഞ ദിവസങ്ങളിലും മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഉരുള്‍പൊട്ടിയിരുന്നു. വിവിധ ഇടങ്ങളില്‍ ആളുകള്‍ ഒഴുക്കില്‍പ്പെടുകയും ചുരം വഴിയുള്ള ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കണിച്ചാര്‍ പഞ്ചായത്തില്‍ ഏലപ്പീടികയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് നാല് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
സംസ്ഥാനത്തെ മഴക്കെടുതികളും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ഇന്ന് മന്ത്രിസഭാ യോഗം വിലയിരുത്തും. ഓണ്‍ലൈന്‍ ആയാണ് യോഗം.ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി മന്ത്രിമാര്‍ വിവിധ ജില്ലകളില്‍ തുടരുന്നതിനാലാണ് ഓണ്‍ലൈനായി യോഗം ചേരുന്നത്. നിലവില്‍ സ്വീകരിച്ചിട്ടുള്ള പ്രതിരോധ മാര്‍ഗങ്ങള്‍, അപകടസാധ്യതകള്‍ തുടങ്ങിയവ മന്ത്രിമാര്‍ യോഗത്തില്‍ അറിയിക്കും.

Related Articles

Back to top button