Thiruvananthapuram

മെഡിക്കൽ കോളേജിന് കാനറാ ബാങ്കിൻ്റെ സംഭാവനയായി പോർട്ടബിൾ എക്സ് റേ മെഷീൻ

“Manju”

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് പോർട്ടബിൾ എക്സ് റേ മെഷീൻ വാങ്ങുന്നതിനായി കാനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ 3.25 ലക്ഷം രൂപ കൈമാറി. രണ്ടു ലക്ഷം രൂപ വിലവരുന്ന എക്സ് റേ മെഷീനും 1,25 ലക്ഷം രൂപയുടെ അനുബന്ധ സാമഗ്രികളുമാണ് വാങ്ങുന്നത്. വ്യാഴാഴ്ച മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദിന് കാനറാ ബാങ്ക് ഡെപ്യൂട്ടി മാനേജർ സന്തോഷ് ചെക്ക് കൈമാറി. ചടങ്ങിൽ കാനറാ ബാങ്ക് ഡിവിഷണൽ മാനേജർ സഞ്ജു, മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ ജോബി ജോൺ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button