KeralaLatestThiruvananthapuram

വിനോദ സഞ്ചാരികള്‍ക്കായി കാരവന്‍ ടൂറിസവുമായി സര്‍ക്കാര്‍

“Manju”

തിരുവനന്തപുരം: സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവം നല്‍കാന്‍ വിനോദസഞ്ചാര മേഖലയില്‍ പുതിയ ആശയവുമായി ടൂറിസം വകുപ്പ്. കേരളത്തിന്റെ പ്രത്യേകത ഉള്‍ക്കൊണ്ട് കൊണ്ട്, സഞ്ചാരികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി കാരവാന്‍ ടൂറിസം വരുന്നു. കൊവിഡാനന്തര ലോകത്തെ വിനോദസഞ്ചാരികളുടെ ആവശ്യങ്ങളും താല്‍പര്യവും പരിഗണിച്ചാണ് പുതിയ പദ്ധതിയെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

പൊതു സ്വകാര്യ മാതൃകയില്‍ കാരവന്‍ ടൂറിസം വികസിപ്പിക്കും. സ്വകാര്യ നിക്ഷേപകരും, ടൂര്‍ ഓപ്പറേറ്റര്‍മാരും പ്രദേശിക സമൂഹവുമാണ് പ്രധാന പങ്കാളികള്‍. കാരവന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിക്ഷേപത്തിനുള്ള സബ്സിഡി നല്‍കുമെന്നും ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.

കാരവന്‍ ടൂറിസം വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വിപുലമായ ചട്ടക്കൂട് രൂപീകരിക്കാന്‍ നയം വിഭാവനം ചെയ്യുന്നു. പ്രധാനമായും സ്വകാര്യമേഖലയെ കാരവനുകള്‍ വാങ്ങാനും കാരവന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാനും പ്രോത്സാഹിപ്പിക്കുമെന്നും അനുമതിക്കുള്ള നടപടിക്രമങ്ങളുംമറ്റു പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖയും തയ്യാറാക്കും. ടൂറിസം കാരവനുകളും കാരവന്‍ പാര്‍ക്കുകളുമാണ് പദ്ധതിയിലെ പ്രധാന ഘടകങ്ങള്‍.

യാത്രയ്ക്കും വിശ്രമത്തിനും താമസത്തിനുമായി പ്രത്യേകം നിര്‍മ്മിച്ച വാഹനങ്ങളാണ് വേണ്ടത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും സന്ദര്‍ശകരെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും അവര്‍ക്ക് രാത്രിയോ പകലോ ദീര്‍ഘനേരം ചെലവഴിക്കുന്നതിനുമുള്ളതാണ് കാരവന്‍ പാര്‍ക്കുകള്‍.

Related Articles

Back to top button