KeralaLatest

കേരളത്തില്‍ ഫലപ്രദം ഹോം ക്വാറന്റീന്‍ – ആരോഗ്യമന്ത്രി

“Manju”

ശ്രീജ.എസ്

 

തിരുവനന്തപുരം: കേരളം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ ഉപേക്ഷിച്ചിട്ടില്ലെന്നും വീട്ടില്‍ സൗകര്യള്ള എല്ലാവരേയും ഹോം ക്വാറന്റീന്‍ ചെയ്യാനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കേരളത്തില്‍ ഏറ്റവും ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടത് ഹോം ക്വാറന്റീനാണെന്നും മന്ത്രി പറഞ്ഞു.

തുടക്കത്തില്‍ ഹോം ക്വാറന്റീനില്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാലിപ്പോള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും ആ രീതിയില്‍ ചിന്തിക്കാന്‍ തുടങ്ങി. ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ പ്രായോഗികമല്ലെന്ന് ലോക ലോകരാഷ്ട്രങ്ങളാകെ മനസിലാക്കിയിട്ടുണ്ട്. പക്ഷേ ഹോം ക്വാറന്റീന്‍ വിജയിക്കണമെങ്കില്‍ ജനങ്ങളെ നന്നായി ബോധവല്‍ക്കരിക്കണമെന്നും മന്ത്രി പറഞ്ഞു.

ഹോം ക്വാറന്റീനാണ് നമ്മള്‍ പ്രധാനമായും നിര്‍ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വീടുകളില്‍ ശൗചാലയമുള്ള മുറിയില്ലെങ്കില്‍ അവരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലാക്കാനാണ് തീരുമാനം. എവിടെയായാലും മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടരുത്. നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാല്‍ രോഗവ്യാപനതോത് കുറയ്ക്കാന്‍ സാധിക്കുമെന്നത് വസ്തുതയാണ്. നിര്‍ദേശങ്ങളും ക്വാറന്റീന്‍ വ്യവസ്ഥകളും കൃത്യമായി പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button