Uncategorized

ഒന്നരലക്ഷം കത്തുകളെഴുതിയ കുഞ്ഞിപ്പ പന്താവൂരിന് തപാൽ ദിനത്തിൽ എഫ്എൻ പിഒയുടെ ആദരം

“Manju”

പി.വി.എസ്

മലപ്പുറം: ലോക തപാല്‍ ദിനത്തില്‍ കത്തുകളുടെ ലോകത്ത് 41 വര്‍ഷം പൂര്‍ത്തിയാക്കിയ കുഞ്ഞിപ്പ പന്താവൂരിന് തപാല്‍ ജീവനക്കാരുടെ സംഘടനയായ എഫ് എന്‍ പി ഒ യുടെ ആദരം. ഈ കാലയളവില്‍ റേഡിയോ,പത്ര,സൗഹൃദങ്ങള്‍ക്കായി കുഞ്ഞിപ്പ അയച്ചത് ഒന്നര ലക്ഷം കത്തുകള്‍. കുഞ്ഞിപ്പയെ തേടിയെത്തിയതോ 22,000ല്‍പ്പരം കത്തുകളും.പന്താവൂര്‍ എന്ന കൊച്ച് ഗ്രാമത്തെ ലോക മലയാളികള്‍ക്കിടയില്‍ പരിചിതനാക്കിയ കുഞ്ഞിപ്പ നാട്ടിലെ അറിയപ്പെടുന്ന സാംസ്കാരിക പ്രവര്‍ത്തകന്‍ കൂടിയാണ്.ഭാര്യ നഫീസയും കത്തെഴുത്തില്‍ ഭര്‍ത്താവിന്റെ പാതയില്‍ തന്നേയാണ്.എഫ് എന്‍ പി ഒ ജില്ല ചെയര്‍മാന്‍ സി.മൊയ്തീന്‍കുട്ടി ആദരിച്ചു.
സി.ടി.വാസുദേവന്‍,കെ.കെ.രാധാകൃഷ്ണന്‍ ,എ.സതീശന്‍,എ.വി.ഹരിദാസന്‍,ഇ.ആര്‍.സുജിത്,സുരേഷ് ഇ നായര്‍ സംബന്ധിച്ചു.

Related Articles

Back to top button