IndiaLatest

ആര്‍ടിജിഎസ് വഴി ഡിസംബര്‍ മുതല്‍ 365 ദിവസം 24 മണിക്കൂറും പണമിടപാട് നടത്താം.

“Manju”

ശ്രീജ.എസ്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍‌ബി‌ഐ) വികസന, നിയന്ത്രണ നയങ്ങള്‍ സംബന്ധിച്ച സ്റ്റേറ്റ്‌മെന്റില്‍, ആര്‍‌ടി‌ജി‌എസ് പണം കൈമാറ്റ സേവനം 24 മണിക്കൂറും ആഴ്ചയില്‍ 7 ദിവസവും 2020 ഡിസംബര്‍ മുതല്‍ ലഭ്യമാകുമെന്ന് പ്രഖ്യാപിച്ചു. നിലവിലെ നിയമങ്ങള്‍ പ്രകാരം , മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും ഞായറാഴ്ചയും ഒഴികെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 7 നും 6 നും ഇടയില്‍ കൈമാറ്റം നടത്താം.

നെഫ്റ്റിന് പിന്നാലെ
റിസര്‍വ് ബാങ്ക് 2019 ഡിസംബര്‍ 16 മുതല്‍ നെഫ്റ്റ് സേവനം 24 മണിക്കൂറും ലഭ്യമാക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ ആര്‍ടിജിഎസ് സേവനവും ദിവസം മുഴുവനും ലഭ്യമാക്കിയിരിക്കുന്നത്. 2019 ഡിസംബറില്‍ നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (നെഫ്റ്റ്) സംവിധാനം 365 ദിവസവും 24 മണിക്കൂറും ലഭ്യമാക്കി, അതിനുശേഷം ഈ സംവിധാനം സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ട്.

Related Articles

Back to top button