KannurKeralaLatestThiruvananthapuram

കോവിഡ് ബാധിച്ച വിദ്യാര്‍ഥി മരണപ്പെട്ടു

“Manju”

തളിപ്പറമ്പില്‍ കൊവിഡ് ബാധിച്ച് വിദ്യാര്‍ഥി മരിച്ചു

സിന്ധുമോൾ. ആർ

കണ്ണൂര്‍: തളിപ്പറമ്പ് ആലക്കോട് തേര്‍ത്തല്ലിയില്‍ കൊവിഡ് ബാധിച്ച്‌ വിദ്യാര്‍ത്ഥി മരണപ്പെട്ടു. ആലക്കോട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ചെറുകരകുന്നേല്‍ ജോസന്‍(13) ആണ് മരിച്ചത്. ആലക്കോട് ടൗണിലെ സീതാറാം ആയുര്‍വേദ ഷോപ്പ് ഉടമ ജിമ്മി ജോസിന്റെ മകന്‍ ഈ മാസം ആറിനാണ് ജോസനെ തളിപ്പറമ്പ് ഗവ. ആശുപത്രിയില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് 8ന് കൊവിഡ് സ്ഥിരീകരിക്കുകയും ശ്വാസതടസ്സത്തെ തുടര്‍ന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Related Articles

Back to top button