IndiaKeralaLatestThiruvananthapuram

കേരളത്തിലേക്ക് ലഹരി മരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയെ പോലീസ് പിടികൂടി

“Manju”

സിന്ധുമോൾ. ആർ

കൊച്ചി: കേരളത്തിലേക്ക് ലഹരി മരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയെ പോലീസ് പിടികൂടി. നൈജീരിയക്കാരനായ അമാം ചുകു ഒകേകയെയാണ് പോലീസ് പിടികൂടിയത്. മാര്‍ച്ചില്‍ ഇടപ്പള്ളിയിലെ ഹോംസ്റ്റേയില്‍ നിന്നും 18 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചിരുന്നു. ഇവിടെനിന്ന് അറസ്റ്റ് ചെയ്ത മൂന്ന് പേരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥനത്തിലാണ് കേരളത്തിലേക്ക് എംഡിഎംഎ എത്തുന്നത് ബാംഗ്ളൂരില്‍ നിന്നാണെന്ന് വ്യക്തമായത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നൈജീരിയന്‍ സ്വദേശിയെ പിടികൂടിയത്. ബാംഗളൂരിവിലെ ഇയാളുടെ നീക്കങ്ങള്‍ ഒരാഴ്ച്ചയോളം നിരീക്ഷിച്ച ശേഷമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ഒപ്പം രണ്ട് മലയാളികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Back to top button