KeralaLatest

പോലീസിന് നിർഭയമായി പ്രവർത്തിക്കാൻ അവസരം നല്കണം: ജേക്കബ് ജോബ്

“Manju”

ആലുവ:പോലീസിന് നിർഭയമായി പ്രവർത്തിക്കാൻ അവസരം നല്കണമെന്നും സ്വാർത്ഥ താത്പര്യങ്ങൾ ഉപേക്ഷിച്ച് ബാഹ്യമായ സമ്മർദ്ദം കൂടാതെ നിക്ഷ്പക്ഷ അന്വേഷണം പോലീസ് നടത്തുകയാണെങ്കിൽ യഥാർത്ഥ കുറ്റവാളികൾ ശിക്ഷിക്കപെടുമെന്നും ജേക്കബ് ജോബ് ഐ.പി.എസ് പ്രസ്താവിച്ചു.
വൈഎംസിഎ കേരള റീജിയൻ ലിറ്ററേച്ചർ ബോർഡിന്റെ ആഭിമുഖ്യത്തിൽ ‘സ്ത്രീ സുരക്ഷ പ്രശ്നങ്ങളും പരിഹാരവും’ എന്ന വിഷയത്തിൽ സും പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച സെമിനാറിൽ സന്ദേശം നല്കുകയായിരുന്നു വനിത കമ്മീഷൻ മുൻ ഡയറക്ടർ ജേക്കബ് ജോബ് ഐ.പി.എസ്.
ദേശിയ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി കോശി ഉദ്ഘാടനം ചെയ്തു. ലിറ്ററേച്ചർ ബോർഡ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ അധ്യക്ഷത വഹിച്ചു. വനിത കമ്മിഷൻ മുൻ അധ്യക്ഷ കെ.സി റോസക്കുട്ടി, വനിത കമ്മിഷൻ മുൻ അംഗം ഡോ.ജെ. പ്രമീള ദേവി എന്നിവർ സന്ദേശം നല്കി. മാനസീക ‘ആരോഗ്യം കോവിഡ് കാലത്ത് ‘ എന്ന വിഷയത്തിൽ സെമിനാർ നടക്കുമെന്ന് റിജിയൻ സെക്രട്ടറി ഡോ.റെജി വർഗീസ് അറിയിച്ചു.

Related Articles

Back to top button