Uncategorized

കൊവിഡ് രോഗമുക്തി നേടിയവരില്‍ ഹൃദയാഘാതം കൂടുന്നു; പഠിക്കാന്‍ ഐസിഎംആര്‍

“Manju”

ന്യൂഡല്‍ഹി: കൊവിഡ് രോഗമുക്തി നേടിയവരില്‍ ഹൃദയാഘാതം വര്‍ദ്ധിക്കുന്നത് പഠിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍). കൊവിഡ് ഹൃദ്രോഗത്തിന് കാരണമാകുന്നുവെന്ന പഠന റിപ്പോര്‍ട്ടുകളുടെയും രാജ്യത്ത് 50 വയസിന് താഴെയുള്ളവരില്‍ അപ്രതീക്ഷിത ഹൃദയാഘാത മരണങ്ങളുടെ എണ്ണം വര്‍ധിച്ച്‌ വരുന്നതിന്റെയും അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ ജനങ്ങളില്‍ പരിഭ്രാന്തി പരത്തുകയാണ്.

കൊവിഡിന് ശേഷം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഹൃദയാഘാത മരണങ്ങളുടെ എണ്ണം 50,000 കവിഞ്ഞു. ശാസ്ത്രീയ പഠനത്തിലൂടെ ഈ സാഹചര്യത്തിന് ഉത്തരം കണ്ടെത്തി ആവശ്യമെങ്കില്‍ നടപടിയെടുക്കുകയാണ് ഐസിഎംആറിന്റെ ലക്ഷ്യം.

Related Articles

Back to top button