Uncategorized

സെക്കന്‍ഡ് ഹാന്‍ഡ് വാഹന ഡീലര്‍മാര്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധം

“Manju”

ന്യൂഡല്‍ഹി: സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വില്‍ക്കുന്ന ഏജന്‍സികള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി കേന്ദ്രം. വാഹനം വിറ്റാലും ഉടമസ്ഥാവകാശം മാറ്റാത്തതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത്. സെക്കന്‍ഡ് ഹാന്‍ഡ് വാഹന വില്‍പ്പന ഏജന്‍സികള്‍ അതത് സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റികളില്‍ (ആര്‍ടിഎ) രജിസ്റ്റര്‍ ചെയ്തിരിക്കണം.

ഇതുള്‍പ്പെടെയുള്ള കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതികള്‍ ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ രജിസ്ട്രേഷന്‍ ഉള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വില്‍ക്കാന്‍ കഴിയൂ.

Related Articles

Back to top button