India

ഇന്ത്യന്‍ വകഭേദം എന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചിട്ടില്ല

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസിന്റെ B..1.617 വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രസര്‍ക്കാര്‍. B. 1. 617 വകഭേദത്തെ ലോകാരോഗ്യ സംഘടന ഒരിടത്ത് പോലും ഇന്ത്യന്‍ വകഭേദമെന്ന് വിശേഷിപ്പിക്കുന്നില്ല. ഈ വകഭേദവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ 32 പേജുള്ള റിപ്പോര്‍ട്ടില്‍ ഒരിടത്ത് പോലും ഇന്ത്യന്‍ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും, ഇതിനെ ഇന്ത്യന്‍ വകഭേദമെന്ന് വിശേഷിപ്പിക്കുന്ന മാദ്ധ്യമവാര്‍ത്തകള്‍ പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.

ഇന്ത്യയില്‍ ആദ്യമായി തിരിച്ചറിഞ്ഞ കൊറോണ വൈറസിന്റെ വകഭേദമാണ് B. 1. 617. അതിവേഗമാണ് ഈ വൈറസ് വ്യാപിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയിലെ കൊറോണ ടെക്‌നിക്കല്‍ മേധാവി ഡോ.മരിയ വാന്‍ കെര്‍ഖോവ പറഞ്ഞിരുന്നു. അവ വേഗത്തില്‍ പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഈ വകഭേദത്തെ കുറിച്ചം അതിന്റെ ഉപവിഭാഗങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും ഡോ.മരിയ പറഞ്ഞിരുന്നു. ലോകാരോഗ്യ സംഘടനയിലെ പകര്‍ച്ചവ്യാധി പഠന വിഭാഗവും ഇതിനെ കുറിച്ച് പ്രത്യേകം പരിശോധനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബറിലാണ് ഈ വൈറസുകളെ ആദ്യമായി കണ്ടെത്തിയത്. 20ഓളം രാജ്യങ്ങളില്‍ ഇവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുമുണ്ട്.

Related Articles

Back to top button