KeralaLatestThiruvananthapuramThrissur

വീട്ടമ്മക്ക് ഫേസ്ബുക്ക് വഴി അശ്ലീല ചിത്രങ്ങള്‍ അയച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

“Manju”

സിന്ധുമോൾ. ആർ

ചേര്‍പ്പ്: നിരവധി തവണ വീട്ടമ്മക്ക് ഫേസ്ബുക്ക് വഴി അശ്ലീല ചിത്രങ്ങള്‍ അയച്ച യുവാവിനെ ചേര്‍പ്പ് പൊലീസ് അറസ്​റ്റ് ചെയ്തു. മാള പുത്തന്‍ചിറ ചൊമാട്ടില്‍ വീട്ടില്‍ അഭിനവ് (20) ആണ് അറസ്​റ്റിലായത്. കഴിഞ്ഞ ജൂണിലാണ് വീട്ടമ്മക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചത്. നിരവധി തവണ ഇത്തരം ചിത്രങ്ങള്‍ അയക്കുന്നത്​ പതിവായപ്പോള്‍ വിദേശത്തുള്ള ഭര്‍ത്താവിനെ വീട്ടമ്മ വിവരമറിയിക്കുകയായിരുന്നു. ഭര്‍ത്താവ് തൃശൂര്‍ റൂറല്‍ എസ്.പി.ക്ക് ഇ-മെയില്‍ വഴി പരാതി കൊടുത്തു.

ഇതിനെതുടര്‍ന്ന് ചേര്‍പ്പ് പൊലീസ് ഇന്‍സ്പക്ടര്‍ ടി.വി. ഷിബു സൈബര്‍ സെല്‍ സഹായത്തോടെ പ്രതിയെ രാവിലെ മാളയിലെ വീട്ടില്‍നിന്ന് അറസ്​റ്റ്​ ചെയ്യുകയായിരുന്നു. അസി. സബ് ഇന്‍സ്പക്ടര്‍ വിനോദ്, സീനിയര്‍ സി.പി.ഒ ഭരതനുണ്ണി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related Articles

Back to top button