InternationalLatest

വീടിന് മുകളില്‍‌ പാകിസ്ഥാന്‍ പതാക ഉയര്‍ത്തി ആഘോഷം

“Manju”

ലക്‌നൗ: വീടന് മുകളില്‍‌ പാകിസ്ഥാന്‍ പതാക ഉയര്‍ത്തി ആഘോഷം നടത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം.
വീടിന് മുകളില്‍ പതാക ഉയര്‍ത്തി ആഘോഷിക്കുകയും ഇത് നീക്കാന്‍ ആവിശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ എത്തിയെങ്കിലും മാറ്റാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് പ്രതിഷേധം ശക്തമായത്. പാതാക ഉയര്‍ത്തിയ വീടിന് നേരെ ആക്രമണവും കല്ലേറും നടന്നുവെന്നും പോലീസ് പറയുന്നു. തുടര്‍ന്നാണ് നാല് പ്രതികളെ പിടികൂടിയത്. ബ്രാഹ്മണ്‍ ജന്‍ കല്യാണ്‍ സമിതി പ്രസിഡന്റ് കല്യാണ്‍ പാണ്ഡെയുടെ പരാതിയില്‍ നാല് പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.
; ഉത്തര്‍പ്രദേശില്‍ വീടിന് മുകളില്‍ പാക് പതാക ഉയര്‍ത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ഗോരഖ്പൂരിലാണ് സംഭവം. ഹൈന്ദവ സംഘടനയായ ബ്രാഹ്മിണ്‍ ജന്‍ കല്യാണ്‍ സമിതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. തലീം, പപ്പു, ആഷിഖ്, ആരിഫ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ചൗരി ചോരയിലെ മുന്തേര ബസാറില്‍ നവംബര്‍ 10 നായിരുന്നു സംഭവം. പ്രദേശത്തെ വീടിന് മുകളിലാണ് ഇവര്‍ പാക് പതാക ഉയര്‍ത്തി ആഘോഷിച്ചത്. തുടര്‍ന്നു ഹിന്ദു സംഘടനാംഗങ്ങള്‍ സ്ഥലത്തെത്തി പതാക നീക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടുകാര്‍ ഇതിന് തയ്യാറാകാതെ വന്നതോടെ ഇവര്‍ പ്രതിഷേധം നടത്തി. വീടിന് നേരെ ആക്രമണവും കല്ലേറും നടന്നുവെന്നും പോലീസ് പറയുന്നു.
തുടര്‍ന്നാണ് നാല് പ്രതികളെ പിടികൂടിയത്. ബ്രാഹ്മണ്‍ ജന്‍ കല്യാണ്‍ സമിതി പ്രസിഡന്റ് കല്യാണ്‍ പാണ്ഡെയുടെ പരാതിയില്‍ നാല് പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.

Related Articles

Back to top button