KeralaLatestThrissur

പഠിച്ചു വിളവെടുക്കാൻ മത്സ്യകൃഷി യുമായി “കൃഷി പാഠശാല “

“Manju”

നന്ദിയോട് :പച്ചയുടെ പുതു പാഠം. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനായി പച്ച വാർഡിൽ ആരംഭിച്ച കൃഷി പാഠശാലയിലെ അംഗങ്ങൾ മത്സ്യ കൃഷിയിലേക്ക്. തൊഴിലുറപ്പ് പദ്ധതിയിൽ രത്നശ്രീയിൽ ലളിതാംബികയുടെ പുരയിടത്തിൽ നിർമ്മിച്ച കുളമാണ് കുട്ടികൾക്ക് മത്സ്യ കൃഷിക്കായി വിട്ടുനൽകിയത്. 500 മത്സ്യ കുഞ്ഞുങ്ങളെയാണ് ആദ്യ ഘട്ടമായി വളർത്തുന്നത്. സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡിലെ മുഴുവൻ കുളങ്ങളിലും മത്സ്യ കൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വാർഡ് മെമ്പർ നന്ദിയോട് സതീശൻ ഉദ്ഘാടനം ചെയ്തു.. റസിഡൻസ് അസോസിയേഷൻ സെക്രട്ടറി വി എസ് ഹണി കുമാർ , മത്സ്യ കർഷകനായ ബി ലിനു , കുളം വിട്ടു നൽകിയ ലളിതാംബിക എന്നിവർ സംബന്ധിച്ചു. പത്തുപേരടങ്ങുന്ന ടീമിനാണ് നടത്തിപ്പു ചുമതല.

Related Articles

Back to top button