IndiaKeralaLatestThiruvananthapuram

ശക്തമായ മഴയെ തുടര്‍ന് ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കനത്ത നാശ നഷ്ടം

“Manju”

സിന്ധുമോൾ. ആർ

ദില്ലി: തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. മഴയെ തുടര്‍ന്നുള്ള അപകടങ്ങളില്‍പെട്ട് തെലങ്കാനയില്‍ ഇതുവരെ 50 പേര്‍ മരിച്ചു. ഹൈദരാബാദില്‍ മാത്രം 31 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഹൈദരാബാദ് നഗരത്തിലും, പരിസരപ്രദേശങ്ങളിലും വെള്ളം കയറി. തെലങ്കാനയില്‍ മാത്രം ഇതുവരെ 5000 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായി എന്നാണ് സര്‍ക്കാര്‍ കണക്ക്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉടന്‍ 1350 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രശേഖരറാവു പ്രധാനമന്ത്രിക്ക് കത്തെഴുതി. ന്യൂനമര്‍ദ്ദം മുംബൈ – കൊങ്കണ്‍ മേഖലയില്‍ പ്രവേശിച്ചതോടെ മഹാരാഷ്ട്രയിലെ മുംബൈ പൂനെ, റായ്ഗഢ് മേഖലകളില്‍ കനത്ത മഴ അനുഭവപ്പെട്ടു. മുംബൈ അടക്കമുള്ള നഗരങ്ങളില്‍ വെള്ളംകയറി.

Related Articles

Back to top button