IndiaLatest

ഡിഫന്‍സ് സാലറി പാക്കേജ്: ധാരണാപത്രം പുതുക്കി

“Manju”

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഇന്ത്യന്‍ വ്യോമസേനയുമായുള്ള ധാരണാപത്രം പുതുക്കി. ഡിഫന്‍സ് സാലറി പാക്കേജിനുളള (ഡിഎസ്പി) ധാരണാപത്രമാണ് പുതുക്കിയത്. രാജ്യത്തെ വ്യോമസേന ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വിമുക്ത ഭടന്മാര്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതാണ് ഡിഫന്‍സ് സാലറി പാക്കേജ്.

ഡിഎസ്പി പദ്ധതി മുഖാന്തരം നിരവധി ആനുകൂല്യങ്ങളാണ് വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുക. മെച്ചപ്പെടുത്തിയ കോംപ്ലിമെന്ററി പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പരിരക്ഷ, പൂര്‍ണമോ ഭാഗികമോ ആയ വൈകല്യ പരിരക്ഷ, ഡ്യൂട്ടിക്കിടയില്‍ മരണം സംഭവിച്ചാലുള്ള അധിക പരിരക്ഷ എന്നിവയാണ് ഈ പദ്ധതിയിലൂടെ ലഭിക്കുക.

വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് ഡിഎസ്പി പാക്കേജിലൂടെ കോംപ്ലിമെന്ററി വ്യക്തിഗത അപകട ഇന്‍ഷുറന്‍സിനും അര്‍ഹത ഉണ്ടാകും. കൂടാതെ, ആഡ്‌ഓണ്‍ പരിരക്ഷയും ഉറപ്പു നല്‍കുന്നുണ്ട്. സേനാംഗങ്ങള്‍ മരണപ്പെട്ടാല്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനും പെണ്‍കുട്ടികളുടെ വിവാഹത്തിനുമാണ് ആഡ്‌ഓണ്‍ പരിരക്ഷ നല്‍കുക.

Related Articles

Back to top button