IndiaKeralaLatest

സാഹിത്യകാരൻ മണിയൂർ ഇ ബാലൻ അന്തരിച്ചു…

“Manju”

സാഹിത്യകാരൻ മണിയൂർ ഇ ബാലൻ അന്തരിച്ചു | Writer Maniyoor E Balan has passed away

കോഴിക്കോട്: സാഹിത്യകാരനും അധ്യാപകനുമായ മണിയൂർ ഇ.ബാലൻ (83) അന്തരിച്ചു. യുവകലാസാഹിതി മുൻ സംസ്ഥാന പ്രസിഡന്റാണ്. ഇന്ന് പുലർച്ചെ തിക്കോടിയിലെ വസതിയിലായിരുന്നു അന്ത്യം. ചുടല, ഇവരും ഇവിടെ ജനിച്ചവർ, എത്രയും പ്രിയപ്പെട്ടവർ,തെരുവിന്റെ തീപ്പൊരി ,ചങ്കൂറ്റം, മുന്നേറ്റം തുടങ്ങിയവ പ്രധാന നോവലുകളാണ്. ആനുകാലികങ്ങളിൽ ഉൾപ്പടെ നിരവധി കഥകളും നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: പി. ജാനകി (റിട്ട. ഹെഡ്മിസ്ട്രസ് ), ബിന്ദു (അധ്യാപിക), ഇന്ദു ഭായി (രജിസ്ട്രാർഓഫീസ്) ദീപ്തി (താലൂക്ക് ഓഫീസ്) മരുമക്കൾ: രാധാകൃഷ്ണൻ ( യൂനിയൻ ബാങ്ക് ), ചന്ദ്രൻ (എൽ.ഐ.സി), മനോജ് (കെ.എസ്ആർടിസി)ടിഎൻ കുമാരൻ സ്മാരക അവാർഡ്, പി സ്മാരക തുളുനാട് മാസിക അവാർഡ്, പിആർ നമ്പ്യാർ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

 

Related Articles

Back to top button