KeralaLatest

തുടര്‍ച്ചയായി രണ്ടാം ദിവസവും നൂറിലേറെ രോഗികള്‍; ഇന്ന് 127 പേര്‍ക്ക് കോവിഡ് ബാധ

“Manju”

 

തിരുവനന്തപുരം• സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇത്രയേറെ പേര്‍ക്ക് ഒരു ദിവസം രോഗം ബാധിക്കുന്നത് ഇതാദ്യമായാണ്. 57 പേർ രോഗമുക്തി നേടി.
കൊല്ലത്താണ് ഏറ്റവും കൂടുതൽ രോഗികൾ–24. വിദേശത്തുനിന്നു വന്നവർ–87, ഇതരസംസ്ഥാനങ്ങളിൽ നിന്നു വന്നവർ–36, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ–4.
സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം മൂവായിരം കടന്നു. ഇതുവരെ 3039 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1450 പേർ ചികിത്സയിൽ. 139342 പേർ നിരീക്ഷണത്തിൽ. 258 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 178559 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഹോട്സ്പോട്ടുകൾ 111 ആയി.

Related Articles

Check Also
Close
Back to top button