LatestThiruvananthapuram

അഞ്ച് ജില്ലകളില്‍ കൂടി ഫെസിലിറ്റേഷന്‍ സെന്റര്‍

“Manju”

തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ക്കായി തൊഴില്‍പരവും അല്ലാത്തതുമായ ഉപദേശങ്ങള്‍ നല്‍കാന്‍ സജ്ജമാക്കിയിട്ടുള്ള ഫെസിലിറ്റേഷന്‍ സെന്ററുകള്‍ അഞ്ച് ജില്ലകളില്‍ കൂടി ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി ഉദ്ഘാടനത്തിന് സജ്ജമായെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി.

നിലവില്‍ ഒന്‍പതു ജില്ലകളിലാണ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ വനിതാ തൊഴിലാളികള്‍ക്ക് പരാതികള്‍ നേരിട്ട് പറയുന്നതിനായി ലേബര്‍ കമ്മീഷണറേറ്റില്‍ സഹജാ കോള്‍ സെന്റര്‍ പ്രവര്‍ത്തിച്ചു വരുന്നു. കേരളത്തിലെ അതിഥി തൊഴിലാളികള്‍ക്ക് കുറഞ്ഞ വാടകയില്‍ കുടുംബസമേതം താമസിക്കുവാനുള്ള ക്ലീന്‍ ആന്‍ഡ് സേഫ് അക്കോമഡേഷന്‍ ഉറപ്പാക്കുന്ന ‘ഗസ്റ്റ് വര്‍ക്കേഴ്‌സ് ഫ്രണ്ട്ലി റെസിഡന്‍സ് ഇന്‍ കേരള പ്രോജക്‌ട്’ എന്ന ആലയ് പദ്ധതി സര്‍ക്കാര്‍ വിപുലമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button