IndiaKeralaLatestThiruvananthapuram

മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് കടുത്ത തീരുമാനവുമായി വിജയ് യേശുദാസ്

“Manju”

സിന്ധുമോൾ. ആർ

ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ മകന്‍ വിജയ് യേശുദാസിന്റെ ഒരു നിര്‍ണ്ണായക തീരുമാനത്തില്‍ ഞെട്ടിയിരിക്കുകയാണ് കേരളം. നേട്ടങ്ങളുടെയും പ്രശസ്തിയുടേയും കൊടുമുടിയില്‍ നില്‍ക്കെ നിര്‍ണ്ണായകമായ വെളിപ്പെടുത്തലുമാണ് വിജയ് യേശുദാസ് നടത്തിയിരിക്കുന്നത്. മലയാള സിനിമയില്‍ ഇനി പാടില്ലെന്ന തീരുമാനത്തില്‍ എത്തിയിരിക്കുകയാണ് ഗായകന്‍ . അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കുന്നു .

മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കുമൊന്നും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്നമില്ല. ആ അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത് എന്നാണ് വിജയ് പറയുന്നത്. മലയാള പിന്നണി ഗാനരംഗത്ത് എത്തി 20 വര്‍ഷം തികയുകയാണ്. അച്ഛന്റെ പാത പിന്തുടര്‍ന്ന് മലയാള സംഗീത ലോകത്തേക്ക് വരികയായിരുന്നു. സ്വന്തം പ്രതിഭ കൊണ്ട് ഉയരങ്ങള്‍ കീഴടക്കി . ‘പൂമുത്തോളെ’ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് വിജയ് നേടിയിരുന്നു. ഇതടക്കം മൂന്ന് സംസ്ഥാന അവാര്‍ഡുകളാണ് വിജിയിയുടെ കരിയറിലുള്ളത്. അടുത്തിടെ ധനുഷ് നായകനായ ‘മാരി’യിലെ വില്ലന്‍ വേഷത്തിലൂടെ വിജയ് അഭിനയത്തിലും സജീവമാകുകയും ചെയ്തിരുന്നു .

Related Articles

Back to top button