KeralaLatest

അടുക്കള കര്‍മ്മങ്ങള്‍ പുരോഗമിക്കുന്നു

“Manju”

പോത്തന്‍കോട്: ശാന്തിഗിരി ആശ്രമം അര്‍ദ്ധവാര്‍ഷിക കുംഭമേളയുടെ ഭാഗമായി അന്നദാനത്തിലുള്ള കര്‍മ്മങ്ങള്‍ പുരോഗമിക്കുന്നു. കമ്മ്യൂണിറ്റി കിച്ചണ്‍ ഫുഡ് സര്‍വീസസ് ഹെഡ് സ്വാമി ജനസമ്മതന്‍ ജ്ഞാനതപസ്വിയുടെയും കോട്ടയം ഏരിയാ ഹെഡ് സ്വാമി ചിത്തശുദ്ധന്‍ ജ്ഞാനതപ്‌സ്വിയുടെയും  നേതൃത്വത്തിലാണ് അടുക്കള കര്‍മ്മങ്ങള്‍ പുരോഗമിക്കുന്നത്.

ഗുരുദര്‍ശനത്തിന് ശേഷമാണ് കര്‍മ്മത്തിന് ആരംഭം കുറിച്ചത്.

നെയ്യാറ്റിന്‍ക്കര, നെടുമങ്ങാട്, ആറ്റിങ്ങല്‍, തിരുവനന്തപുരം സിറ്റി, പത്തനംതിട്ട,കോട്ടയം, വൈക്കം എറണാകുളം, പാലക്കാട്‌ എന്നീ ഏരിയകളുടെ നേതൃത്വത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നതിനായുള്ള കര്‍മ്മങ്ങള്‍ അടുക്കളയില്‍ പുരോഗമിക്കുന്നത്.

 

 

 

 

Related Articles

Back to top button