IndiaLatest

ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ഐ.എന്‍.എസ് ചെന്നൈയില്‍ നിന്ന് വിജയകരമായി പരീക്ഷിച്ചു

“Manju”

ഇന്ത്യന്‍ നാവികസേനയുടെ, തദ്ദേശീയമായി നിര്‍മ്മിച്ച ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഐ.എന്‍.എസ് ചെന്നൈയില്‍ നിന്നാണ് പരീക്ഷണാര്‍ഥം മിസൈല്‍ തൊടുത്തത്. അറബിക്കടലിലെ ലക്ഷ്യസ്ഥാനത്ത് മിസൈല്‍ കൃത്യമായി പതിച്ചു.

സമുദ്രോപരിതലങ്ങളിലെ ദീര്‍ഘദൂരലക്ഷ്യസ്ഥാനങ്ങളെ കൃത്യമായി ഉന്നമിടാന്‍ കഴിയുന്ന ബ്രഹ്‌മോസ് ഇന്ത്യന്‍ പടക്കപ്പലുകളുടെ പ്രഹരശേഷി ഏറെ വര്‍ദ്ധിപ്പിക്കും. ഇന്ത്യയും റഷ്യയും സംയുക്തമായി രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്ത മിസൈലാണ് ബ്രഹ്‌മോസ്.

വിജയകരമായ വിക്ഷേപണത്തിന്റെ പശ്ചാത്തലത്തില്‍ ഡിആര്‍ഡിഒ, ബ്രഹ്‌മോസ്, ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥരെ രക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.

ഈ നേട്ടത്തില്‍ ഭാഗഭാക്കായ ഡിആര്‍ഡിഒ, ബ്രഹ്മോസ്, ഇന്ത്യന്‍ നേവി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും ഡിഡിആര്‍ ആന്‍ഡ് ഡി സെക്രട്ടറിയും ഡി.ആര്‍.ഡി.ഒ ചെയര്‍മാനുമായ ഡോ. ജി. സതീഷ് റെഡ്ഡി അഭിനന്ദിച്ചു. ഇന്ത്യന്‍ സായുധ സേനയുടെ ശേഷി പതിന്മടങ്ങു വര്‍ധിപ്പിക്കാന്‍ ബ്രഹ്‌മോസ് മിസൈലുകള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു

Related Articles

Back to top button