IndiaKeralaLatestThiruvananthapuram

ശീതീകരിച്ച ഭക്ഷണ പാക്കറ്റിനു മുകളില്‍ കൊവിഡ് വൈറസ് സാന്നിധ്യം; ചൈനീസ് ആരോഗ്യവകുപ്പ്

“Manju”

സിന്ധുമോൾ. ആർ

ശീതികരിച്ച ഭക്ഷണ പാക്കറ്റിനു മുകളില്‍ സജീവ കോവിഡ് വൈറസിനെ കണ്ടെത്തിയെന്ന് ചൈനീസ് ആരോഗ്യവകുപ്പ്. തുറമുഖ മേഖലയായ ക്വിങ്ഡോയില്‍ ഇറക്കുമതി ചെയ്ത കടല്‍മത്സ്യത്തിന്റെ പാക്കറ്റിനു മുകളിലാണ് സജീവമായ കൊറോണ വൈറസിന്റെ സാന്നിധ്യം ഗവേഷകര്‍ തിരിച്ചറിഞ്ഞത്.

ക്വിങ്ദാവോയില്‍ അടുത്തയിടെ കൊവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടിരുന്നു. ഇതിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണ് ഭക്ഷണ പാക്കറ്റിനു മുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഏത് രാജ്യത്തു നിന്നാണ് ഭക്ഷണ പാക്കറ്റ് ഇറക്കുമതി ചെയ്തതെന്ന് സിഡിസി വ്യക്തമാക്കിയിട്ടില്ല.അതേസമയം ശീതീകരിച്ച ചെമ്മീന്‍ സൂക്ഷിച്ച കണ്ടെയ്‌നറിനുള്ളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ചൈന ജൂലൈയില്‍ ചെമ്മീന്‍ ഇറക്കുമതി നിരോധിച്ചിരുന്നു.

Related Articles

Back to top button