IndiaKeralaLatestThiruvananthapuram

കടലോരം ഫിഷ് ഹബ് ഉദ്ഘാടനം ചെയ്തു.

“Manju”

മനുനായര്‍

കായംകുളം : തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ ഫിഷ് ഹബ് കായംകുളം കറ്റാനം കെ.എം.എസി. ഹോസ്പിറ്റലിനെതിരേയുള്ള കാദേശ് ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒക്ടോബര്‍ 18 ന് രാവിലെ 10.30 ന് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമണി ദേവ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.വാസു ആദ്യ വില്പന നിര്‍വ്വഹിച്ചു. കഴിക്കുന്നതിലെല്ലാം മായം കലര്‍ന്നിരിക്കുന്ന ഈ കാലഘട്ടത്തില്‍ കടലില്‍ നിന്നും നേരിട്ട് കറിച്ചട്ടിയിലേക്ക്എന്ന ഉറപ്പിന്മേലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് മാനേജിംഗ് പാര്‍ട്ണര്‍ അറിയിച്ചു. കടല്‍ കായല്‍ മത്സ്യങ്ങളുടെ വിപുലമായ ശേഖരവും ഇവിടെ കാണാം. ഫിഷ് ഹബ് എല്ലാദിവസവും രാവിലെ എട്ടു് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കുന്നതാണ്

Related Articles

Back to top button