IndiaLatest

കര്‍ഷക സമരം ഒരാള്‍ കൂടി ജീവനൊടുക്കി

“Manju”

Image result for കര്‍ഷക സമരം ഒരാള്‍ കൂടി ജീവനൊടുക്കി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ മൂന്ന്​ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടക്കുന്ന ഡല്‍ഹി അതിര്‍ത്തിയായ ടിക്​രിയില്‍ ഒരു കര്‍ഷകന്‍ കൂടി ജീവനൊടുക്കി. ഹരിയാന ജിന്ദ്​ സ്വദേശിയായ കരം വീര്‍ സിങ്ങാണ്​ ആത്മഹത്യ ചെയ്​തത്​. 52 വയസായിരുന്നു.

തന്‍റെ മരണത്തിന്​ ഉത്തരവാദി കേന്ദ്രസര്‍ക്കാറാണെന്ന്​ വ്യക്തമാക്കുന്ന കുറിപ്പും സമീപത്തുനിന്ന്​ കണ്ടെടുത്തു.

70 ദിവസം പിന്നിടുന്ന കര്‍ഷകപ്രക്ഷോഭത്തിനിടെ നിരവധി കര്‍ഷകരാണ്​ ജീവനൊടുക്കിയത്​. കൂടാതെ നിരവധിപേര്‍ വിവിധ അപകടങ്ങളിലും കടുത്ത ശൈത്യത്തെ തുടര്‍ന്നും മരിച്ചുവീണിരുന്നു.

കര്‍ഷകന്‍റെ മൃതദേഹം പോസ്റ്റ്​മോര്‍ട്ടത്തിന്​ അയച്ചു. കരം വീര്‍ സിങ്​ എഴുതിയ ആത്മഹത്യക്കുറിപ്പ്​ ഉത്തര്‍പ്രദേശ്​ കോണ്‍ഗ്രസ്​ ട്വിറ്ററില്‍ പങ്കുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സര്‍ക്കാറിനെയും വിമര്‍ശിച്ചുള്ളതായിരുന്നു കത്ത്​.

11 വട്ടം കര്‍ഷകരും ​കേന്ദ്രവും തമ്മില്‍ ചര്‍ച്ച നടത്തിയിട്ടും പ്രശ്​ന പരിഹാരമായില്ലായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ്​ കര്‍ഷകരുടെ ആവശ്യം.

Related Articles

Back to top button