IndiaLatest

അജ്ഞാത രോഗം ‍പടര്‍ന്ന് ഏഴ് കുട്ടികള്‍ മരിച്ചു

“Manju”

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ അജ്ഞാത രോഗം പടരുന്നു. രോഗം ബാധിച്ച്‌ ഏഴ് കുട്ടികള്‍ മരിച്ചു. സിരോഹി ജില്ലയിലാണ് സംഭവം. അണുബാധയാണ് രോഗത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അണുബാധ മൂലം ഏഴ് കുട്ടികള്‍ മരിച്ചതായി രാജസ്ഥാന്‍ ആരോഗ്യമന്ത്രി പര്‍സാദി ലാല്‍ മീന അറിയിച്ചു.

എന്നാല്‍ ഇതിന്റെ കാരണം കണ്ടെത്താനായിട്ടില്ല.12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. അണുബാധ തടയാന്‍ യഥാസമയത്ത് ചികിത്സ നല്‍കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. രോഗബാധ വന്ന പ്രദേശത്ത് വിദഗ്ധരുടെ പരിശോധന പുരോഗമിക്കുകയാണ്.

സിറോഹി ജില്ലയില്‍ ഏപ്രില്‍ ഒന്‍പതിനാണ് അഞ്ച് വയസ്സ് പ്രായമുള്ള കുട്ടിയുടെ മരണം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അതിനുശേഷം ഏപ്രില്‍ 10ന് രണ്ട് കുട്ടികള്‍ കൂടി മരിച്ചു. 11-13 ദിവസത്തിനുള്ളില്‍ വീണ്ടു നാല് കുട്ടികള്‍ കൂടി മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ജില്ലയില്‍ ആരോഗ്യവിദഗ്ധര്‍ കര്‍ശന നീരിക്ഷണം നടത്തുന്നുണ്ട്.

Related Articles

Back to top button