KeralaLatestThiruvananthapuram

മംഗലപുരത്ത് ജനകീയ ഹോട്ടൽ ആരംഭിച്ചു.

“Manju”

സംസ്ഥാന സർക്കാരിന്റെ നിർദ്ദേശത്താൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഉച്ചഊണ് 20 രൂപയ്ക്ക് നൽകുന്ന ജനകീയ ഹോട്ടൽ മംഗലപുരം ഗ്രാമ പഞ്ചായത്തിൽ തുടങ്ങി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വേങ്ങോട് മധു പൊതിച്ചോറ് നൽകി ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം,,വികസന ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യചെയർമാൻ പി. വേണുഗോപാലൻ നായർ, ക്ഷേമകാര്യ ചെയർപേഴ്‌സൺ എസ്. ജയ, മെമ്പർമാരായ ke. എസ്. അജിത്കുമാർ, വി. അജികുമാർ, സിന്ധു. സി. പി, എം. എസ്. ഉദയകുമാരി, ദീപ സുരേഷ്, എസ്. ആർ. കവിത, സെക്രട്ടറി ജി. എൻ. ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, കുടുംബശ്രീ ചെയർപേഴ്‌സൺ ബിന്ദു ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button