KeralaLatest

കോവിഡ് രോഗികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കു വോട്ടു ചെയ്യാന്‍ സഞ്ചരിക്കുന്ന ബൂത്തുകള്‍

“Manju”

കൊല്ലം : നിയമസഭാ തിരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കു വോട്ടു ചെയ്യുന്നതിനു സഞ്ചരിക്കുന്ന ബൂത്തുകള്‍ ഉണ്ടായിരിയ്ക്കും. സഞ്ചരിക്കുന്ന ബൂത്തുകള്‍ വോട്ടറുടെ വീട്ടിലെത്തുമെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. പ്രത്യേക ബാലറ്റ് റിട്ടേണിങ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ വോട്ടറുടെ വീട്ടിലെത്തിക്കുകയാണ് ഇതു വഴി ഉദ്ദേശിക്കുന്നത്.

കോവിഡ് രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രത്യേക ബാലറ്റ് വഴി തന്നെ വോട്ട് ചെയ്യണമെന്നു നിര്‍ബന്ധമില്ല. അത് വോട്ടര്‍ക്കു തീരുമാനിക്കാമെന്നും മീണ പറഞ്ഞു. ബൂത്ത് ലെവല്‍ ഓഫീസര്‍ വഴി വോട്ട് ചെയ്യാനുള്ള ഫോം സ്വീകരിച്ചു കഴിഞ്ഞാല്‍ കോവിഡ് നെഗറ്റീവ് ആയാലും ബാലറ്റ് വഴി തന്നെ വോട്ടു രേഖപ്പെടുത്തണം. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് പ്രത്യേക ബാലറ്റ് നല്‍കുമ്ബോള്‍ മതിയായ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പു വരുത്തും.

തിരഞ്ഞെടുപ്പു ചട്ടം ലംഘിക്കുന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുന്നതിനു പുറമേ നിയമ നടപടി സ്വീകരിക്കും. പ്രത്യേക ബാലറ്റ് തപാല്‍ മാര്‍ഗം അയയ്ക്കില്ല. വോട്ടര്‍ക്കു ബാലറ്റ് നല്‍കുന്ന നടപടി വീഡിയോയില്‍ പകര്‍ത്തും. തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ഉദ്യോഗസ്ഥര്‍ നന്നായി പഠിച്ച്‌ നിര്‍ഭയമായി ജോലി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button