InternationalLatest

ബാഴ്സലോണയില്‍ നാലു പ്രധാന താരങ്ങള്‍ കരാര്‍ പുതുക്കി

“Manju”

ശ്രീജ.എസ്

ബാഴ്സലോണയില്‍ നാലു പ്രധാന താരങ്ങള്‍ കരാര്‍ പുതുക്കി. ഗോള്‍ കീപ്പര്‍ ടെര്‍ സ്റ്റേഗന്‍, സെന്റര്‍ ബാക്കുകളായ പികെ, ലെങ്ലെറ്റ്, മധ്യനിര താരമായ ഡിയോങ്ങ് എന്നിവരാണ് ദീര്‍ഘകാല കരാറില്‍ ഒപ്പുവെച്ചത്. നാലു താരങ്ങളും താല്‍ക്കാലികമായി വേതനം കുറക്കാനും സമ്മതിച്ചിട്ടുണ്ട്. കൊറോണ കാലം കഴിഞ്ഞാല്‍ ഇപ്പോള്‍ കുറക്കുന്ന വേതനം താരങ്ങള്‍ക്ക് തിരികെ നല്‍കും എന്ന് ബാഴ്സലോണ ബോര്‍ഡ് പറഞ്ഞു.

ഗോള്‍ കീപ്പര്‍ ടെര്‍സ്റ്റേഗന്‍ 2025വരെയുള്ള കരാറാണ് ഒപ്പുവെച്ചത്. വലിയ കരാര്‍ ഒപ്പുവെച്ചതോടെ ടെര്‍ സ്റ്റേഗന്‍ മെസ്സി കഴിഞ്ഞാല്‍ ബാഴ്സലോണയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന താരമായി. പികെ 2024 വരെയുള്ള കരാറും ലെങ്ലെറ്റ് 2026 വരെയുള്ള കരാറുമാണ് ബാഴ്സലോണയില്‍ ഒപ്പുവെച്ചത്.

Related Articles

Back to top button