KeralaLatestThiruvananthapuram

ശ്രീനാരായണഗുരു കൃപ ബി എഡ് കോളേജിൽ  അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനം

“Manju”

പോത്തൻകോട് (തിരുവനന്തപുരം) :  അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനം പോത്തൻകോട് ശ്രീനാരായണഗുരു കൃപ ബി എഡ് കോളേജിൽ ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്തു.

നാഷണൽ എഡ്യൂക്കേഷൻ പോളിസി 2020, വിദ്യാഭ്യാസ സമ്പ്രദായത്തെ ശാക്തീകരിക്കുന്നതിൽ സാങ്കേതികവിദ്യയുടെ പങ്ക് എന്നി വിഷയങ്ങളിൽ നവംബർ 15,16,17തീയതികളിൽ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെയും ഓൾ ഇന്ത്യ അസോസിയേഷൻ ഫോർ എജുക്കേഷൻ റിസർചിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര സമ്മേളനത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് സ്പേസ് ആൻഡ് ടെക്നോളജി രജിസ്ട്രാർ വിഭാഗം ഡീനായ പ്രൊഫസർ കുരുവിള ജോസഫ്, വിദ്യാഭ്യാസ വിഭാഗം മേധാവിയായ ഡോക്ടർ ടി വി ബിന്ദു, രാജീവ്  ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ യൂത്ത് ഡെവലപ്മെന്റിന്റെ മുൻ കൺട്രോളർ ഓഫ് എക്സാമിനേഷൻ ഡോക്ടർ വി രഘു, NCTE മെമ്പർ തമിഴ്നാട് യൂണിവേഴ്സിറ്റി മുൻ പ്രൊഫസർ  പി.എസ് മണി , യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി കെനിയയിലെ പ്രൊഫസർ ഡോക്ടർ ഡെന്നിസ് ചെറിയോട്ട് ഇൻസൈറ്റ് ആൻഡ് ഡേറ്റ് മാർക്കറ്റിങ്ങിലെ ഡേറ്റ എൻജിനീയർ ഡോക്ടർ ദൃശ്യ തുമ്പ എന്നിവർ പങ്കെടുത്തു. സമ്മേളനത്തിൽ എഴുപതോളം പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

Related Articles

Back to top button