InternationalLatest

ഏറ്റവും വലിയ മള്‍ട്ടി പ്ലക്‌സ് സിനിമാ തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

“Manju”

ശ്രീജ.എസ്

റിയാദ് : സൗദിയിലെ ഏറ്റവും വലിയ മള്‍ട്ടി പ്ലക്‌സ് സിനിമാ തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. 2,368 സീറ്റുകളാണുള്ളത്. 18 സ്‌ക്രീനുകളുമായി ‘മുവി സിനിമാസ്’ ദമ്മാമിലെ ദഹ്‌റാനിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഹ്‌റാന്‍ മുനിസിപ്പാലിറ്റി മേധാവി എന്‍ജി. മുഹമ്മദ് ബിന്‍ ജാസിം അല്‍ജാസിം ഉദ്‌ഘാടനം നിര്‍വഹിച്ചു .

ഏറ്റവും പുതിയ അമേരിക്കന്‍ ചിത്രമായ ‘ആന്റിബെല്ലം’ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു.. മൂവീ സിനിമാസിന്റെ 10-ാമത്തെ ശാഖയാണ് പുതുതായി ദഹ്‌റാനില്‍ ആരംഭിച്ചിരിക്കുന്നത്. ജൂനിയര്‍, സ്റ്റാന്‍ഡേര്‍ഡ് എന്നിവക്ക് പുറമേ മുവി സ്യൂട്ടുകള്‍, സ്‌ക്രീന്‍ എക്സ്, ഒനിക്സ്, ഡോള്‍ബി സിനിമ എന്നിവയുള്‍പ്പെടെ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

Related Articles

Back to top button