KeralaLatest

തദേശ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുന്നു

“Manju”

ശ്രീജ.എസ്

തൃശൂര്‍; തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ്‌ യന്ത്രങ്ങളുടെ പരിശോധനയും ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവും ജില്ലയില്‍ പുരോ​ഗമിക്കുന്നു. 16 ബ്ലോക്ക് പഞ്ചായത്തുകളിലുള്‍പ്പെടുന്ന ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പ് പരിശീലനം പുരോഗമിക്കുകയാണ്. ജില്ലയിലെ തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. തൃശൂര്‍ താലൂക്ക് സ്ട്രോങ് റൂമിലാണ് പരിശോധിച്ച ഇലക്‌ട്രോണിക് വോട്ടിങ്‌ യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. 40 ശതമാനം ഇലക്‌ട്രോണിക് വോട്ടിങ്‌ യന്ത്രങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കി.

ഇലക്‌ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ അഞ്ച് എന്‍ജിനിയര്‍മാരും 30 റവന്യൂ ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തുന്നത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനായുള്ള മള്‍ട്ടി പോസ്റ്റ് വോട്ടിങ്‌ യന്ത്രങ്ങളുടെ പരിശോധനകളാണ് നടക്കുന്നത്. മള്‍ട്ടി പോസ്റ്റ് വോട്ടിങ്‌ യന്ത്രങ്ങളുടെ പരിശോധനകള്‍ക്ക് ശേഷം നഗരസഭാ തെരഞ്ഞെടുപ്പിനുപയോഗിക്കുന്ന സിംഗിള്‍ പോസ്റ്റ് വോട്ടിങ്‌ യന്ത്രങ്ങളുടെ പരിശോധന ആരംഭിക്കും. നവംബര്‍ ആദ്യ ആഴ്‌ചയില്‍ യന്ത്രങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Related Articles

Back to top button