International

നാവികസേന യുദ്ധവിമാനം തകർന്നു വീണു: 2 മരണം

“Manju”

ശ്രീജ.എസ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ നാവികസേനയുടെ യുദ്ധവിമാനം തകര്‍ന്ന് രണ്ട് മരണം. രണ്ടു പൈലറ്റുമാരും മരിച്ചു . തെക്കന്‍ അലബാമയിലാണ് സംഭവം നടന്നത്. അഗ്നിസുരക്ഷ സേന സ്ഥലത്തെത്തി ഉടന്‍ തീയണയ്ക്കാന്‍ സാധിച്ചത് വലിയ ദുരന്തം ഒഴിവാക്കി. നഗരത്തിന്റെ സമീപമുള്ള കെട്ടിടതിന്റെ മുകളിലേക്കാണ് വിമാനം തകര്‍ന്ന് വീണത്.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ടി-6 ടെക്‌സാന്‍ 2 പരിശീലന വിമാനമാണ് തകര്‍ന്നത്. അപകടത്തില്‍ ജനങ്ങള്‍ക്ക് പരിക്കുകളോന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. നാവികസേന സ്റ്റേഷനില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്.

സംഭവസ്ഥലത്ത് തീ ആളിക്കത്തുകയും നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ കത്തിനശഷിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button