InternationalLatest

വാട്‌സാപ്പ് ചാറ്റുകളെ എന്നെന്നേക്കുമായി മ്യൂട്ട് ചെയ്യാം

“Manju”

ശ്രീജ: എസ്

വാട്സ്‌ആപ്പില്‍ ഏറെ നാളായി ലഭ്യമാകുന്ന ഒന്നാണ് ചാറ്റുകള്‍ മ്യൂട്ട് ചെയ്ത വക്കാനുള്ള സൗകര്യം. ആഴ്ചയും മാസവും തുടങ്ങി ഒരു വര്‍ഷം വരെ വാട്സാപ്പ് ചാറ്റുകള്‍ മ്യൂട്ടാക്കി വക്കാനുള്ള സൗകര്യമാണ് ഇതുവരെ ലഭ്യമായിരുന്നത്. പക്ഷെ ഉപയോക്താക്കള്‍ക്ക് ഇനിമുതല്‍ ചാറ്റുകള്‍ എന്നെന്നേക്കുമായി മ്യൂട്ട് ചെയ്ത് വക്കാം. പുതിയ ഫീച്ചര്‍ ലഭിക്കുന്നതിനായി വാട്‌സാപ്പ് പ്രത്യേകം അപ്‌ഡേറ്റ് ചെയ്യേണ്ട ആവശ്യമില്ല.

സെര്‍വര്‍ തലത്തിലുള്ള അപ്‌ഡേറ്റിലൂടെയാണ് ഈ സൗകര്യം വാട്സ്‌ആപ്പിലെത്തുന്നത്.

വാട്സ്‌ആപ്പിലെ മ്യൂട്ട് നോട്ടിഫിക്കേഷന്‍സ് ഓപ്ഷനില്‍ ഒരു വര്‍ഷം വരെ മ്യൂട്ട് ചെയ്തുവെക്കാനുള്ള ഓപ്ഷന് പകരമായാണ് ‘മ്യൂട്ട് ഓള്‍വേയ്‌സ്’ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിങ്ങള്‍ക്ക് മ്യൂട്ട് ചെയ്യേണ്ട ചാറ്റ് തുറക്കുക. അതിന്റെ വലത് ഭാഗത്ത് മുകളിലുള്ള മെനു ഓപ്ഷന്‍ തുറക്കുക, ഐഫോണിലാണെങ്കില്‍ ചാറ്റിന്റെ പേരില്‍ ടാപ്പ് ചെയ്ത് മ്യൂട്ട് നോട്ടിഫിക്കേഷന്‍സ് തിരഞ്ഞെടുക്കുക. അതില്‍ ഓള്‍വേയ്‌സ് തിരഞ്ഞെടുത്താല്‍ മതി. തങ്ങളുടെ ട്വിറ്ററിലൂടെയാണ് വാട്സ്‌ആപ്പ് ഇക്കാര്യം അറിയിച്ചത്.

Related Articles

Back to top button