IndiaLatest

മയക്കുമരുന്ന്​ വാങ്ങുന്നതിനിടെ സീരിയല്‍ നടി ഉള്‍പ്പടെ അഞ്ചുപേര്‍ അറസ്റ്റില്‍

“Manju”

ശ്രീജ.എസ്

മുംബയ്: മയക്കുമരുന്ന്​ വാങ്ങുന്നതിനിടെ സീരിയല്‍ നടി ഉള്‍പ്പടെ അഞ്ചുപേര്‍ മുംബയില്‍ അറസ്റ്റില്‍. സാവദാന്‍, ദേവോ കി ദേവ്​ മഹാദേവ്​ തുടങ്ങിയ സീരിയലുകളില്‍ വേഷമിട്ട നടി പ്രീതിക ചൗഹാനെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയാണ് പിടികൂടിയത്. ഇവരെ കില കോടതിയില്‍ ഹാജരാക്കും.

സുശാന്ത്​ സിംഗ്​ രജ്​പുത്തിന്റെ മരണത്തില്‍ മയക്കുമരുന്ന്​ മാഫിയയുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ്​ പ്രീതികയും പിടിയിലായത്. സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിയുടെ വാട്​സാപ്​ ചാറ്റുകള്‍ പുറത്തായതോടെയാണ്​ മയക്കുമരുന്ന്​ മാഫിയയുടെ പങ്ക് ​അന്വേഷണ പരിധിയില്‍ വന്നത്​. കേസില്‍ റിയയേയും സഹോദരന്‍ സൗവിക്​ |ചക്രവര്‍ത്തിയേയും സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡ, ജോലിക്കാരന്‍ ദിപേഷ്​ സാവന്ത്​ എന്നിവരെ അറസ്​റ്റ്​ ചെയ്​തിരുന്നു.

Related Articles

Back to top button