KeralaKozhikodeLatest

ലൂലു ഗ്രൂപ്പ് കോർപ്പറേഷന് ഭൂമി കൈമാറി

“Manju”

ശ്രീജ.എസ്

കോഴിക്കോട് ∙ ലുലു ഗ്രൂപ്പിന്റെ വ്യവസായ സമുച്ചയത്തിനുള്ള സാങ്കേതിക തടസ്സം നീങ്ങി.നീര്‍ച്ചാല്‍ ഉള്‍പ്പെടുന്ന 19 സെന്റ് ഭൂമിക്കു പകരം മെഡിക്കല്‍ കോളജിനു സമീപത്തെ 27 സെന്റും വീടും കോര്‍പറേഷനു റജിസ്റ്റര്‍ ചെയ്തു നല്‍കി. ബൈപാസില്‍ ആസ്റ്റര്‍ മിംസ് ആശുപത്രി കഴിഞ്ഞുള്ള ജം ഗ്ഷനിലാണു ലുലു ഗ്രൂപ്പ് ഭൂമി വാങ്ങിയത്.

ഭൂമിയുടെ നടുവിലൂടെ ഒഴുകുന്ന നീര്‍ച്ചാല്‍ നികത്താനോ മൂടാനോ അനുമതി നല്‍കില്ല. കോര്‍പറേഷന്‍ കൗണ്‍സില്‍ ഇക്കാര്യം പരിശോധിച്ചു സര്‍ക്കാരിന്റെ അനുമതി തേടി. നീര്‍ച്ചാല്‍ ഉള്‍പ്പെടുന്ന 19 സെന്റിനു പകരമാണു 27 സെന്റും വീടും കോര്‍പറേഷനു നല്‍കാമെന്ന് അറിയിച്ചത്. മൂല്യം പരിശോധിച്ചപ്പോള്‍ 25 ലക്ഷം രൂപയുടെ ലാഭം കോര്‍പറേഷനു ലഭിക്കും.ഇതു പ്രകാരമുള്ള കൈമാറ്റ നടപടികളാണ് ഇന്നലെ പൂര്‍ത്തിയായത്.മിനി ബൈപാസില്‍ വളയനാട് റോഡ് വന്നുചേരുന്ന ഭാഗത്ത് 20 ഏക്കറിലാണു ലുലു ഗ്രൂപ്പിന്റെ മാള്‍ പ്രഖ്യാപിച്ചത്.

Related Articles

Back to top button