HealthKeralaLatest

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു

“Manju”

തിരുവനന്തപുരം:സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും  പിടിമുറുക്കുന്നു. ഒരാഴ്ചയായി രോഗികളുടെ എണ്ണം കൂടിവരുകയാണ്. ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍മാത്രം ചികിത്സയ്ക്കെത്തുന്നു.ഇതിലുമേറെയാളുകള്‍ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്.
പനിക്കൊപ്പം ആസ്ത്മ സമാന ലക്ഷണങ്ങളുമായാണ് മിക്കവരും എത്തുന്നത്. പനി മാറിയാലും ശ്വാസംമുട്ടലും വലിവും പലരിലും നീണ്ടുനില്‍ക്കുകയും ചെയ്യുന്നു. കുട്ടികളിലും പനിയും കുറുകലും വ്യാപകമാണ്.

പലതരം വൈറസുകള്‍ : വിവിധതരം ഇൻഫ്ലുവൻസ വൈറസ്, റെസ്പിരേറ്ററി സിൻസീഷ്യല്‍ വൈറസ് എന്നിവ യാണ് കാരണം. എച്ച്‌ 1 എൻ 1, എച്ച്‌ 3 എൻ 2 എന്നിവയെല്ലാം കൂട്ടിനുണ്ട്. വൈറസ്ബാധ ശ്വാസനാളികളുടെ നീര്‍ക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നു.

ആസ്ത്മ വഷളാവുന്നു, നിയന്ത്രണം തെറ്റുന്നു : വൈറസ്ബാധ പലരെയും പലവിധത്തിലാണ് ബാധിക്കുന്നത്.
കൃത്യമായി ആസ്ത്മ നിയന്ത്രിക്കുന്നവരില്‍ രോഗം വഷളാവുന്നു. ഇൻഹേലറും മറ്റുമരുന്നുകളും വേണ്ടി വരുന്നു.-ആസ്ത്മ നിയന്ത്രണത്തില്‍ ആയിരുന്നവരില്‍ അസുഖം തിരിച്ചു വരുന്നു. മരുന്ന് നിര്‍ത്തിയവര്‍ വീണ്ടും ഉപയോഗിക്കേണ്ടി വരുന്നു.-ഇതുവരെ പ്രശ്നങ്ങള്‍ ഇല്ലാത്തവരില്‍ ആസ്ത്മ സമാന ലക്ഷണങ്ങള്‍. ചുമ, നെഞ്ചില്‍ മുറുക്കം, വലിവ്.

മാറാൻ ആഴ്ചകളെടുക്കുന്നു: വൈറസ്ബാധയെത്തുടര്‍ന്ന് ആസ്ത്മ സമാന ലക്ഷണങ്ങളുമായും ആസ്ത്മ വഷളായും ഏറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ചുമയും കുറുകലും ശ്വാസംമുട്ടും മാറാൻ കാലതാമസം വരുന്നുമുണ്ട്.’ ഡോ.പിഎസ്്. ഷാജഹാൻ, പ്രൊഫസര്‍, പള്‍മണറി മെഡിസിൻ, ഗവ.ടി.ഡി. മെഡിക്കല്‍ കോളേജ്, ആലപ്പുഴ

കുട്ടികളില്‍ ആവര്‍ത്തിച്ചു വരുന്നു : ‘അസുഖം വന്നു മാറിയ കുട്ടികളില്‍ തന്നെ വീണ്ടും വരുന്നുണ്ട്. ശ്വാസംമുട്ടലും കുറുകലും മിക്കവരിലും കാണുന്നു. കുട്ടികളിലെ ചെറിയ ശ്വാസനാളികളില്‍ തടസ്സമുണ്ടാകാൻ എളുപ്പമാണ്. അസുഖം ഭേദമാവാൻ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുന്നു.

Related Articles

Back to top button