KeralaLatestThiruvananthapuram

പുരയിടത്തില്‍ നിന്നും കഞ്ചാവ് ചെടികള്‍ കണ്ടെടുത്തു

“Manju”

നെടുമങ്ങാട് :  നെടുമങ്ങാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലോട് പാലുവള്ളി എന്ന സ്ഥലത്തു നടത്തിയ പരിശോധനയിൽ പാലുവള്ളി ഏറെപേരയംതടത്തരികത്ത് വീട്ടിൽ കൃഷ്ണൻ കുട്ടിയെ 5 gm കഞ്ചാവ് കൈവശം വച്ച കുറ്റത്തിനുംവീട്ടുപുരയിടത്തിൽ കഞ്ചാവ്ചെടികൾ നട്ടുവളർത്തി പരിപാലിച്ച കുറ്റത്തിനും NDPS കേസെടുത്തു. വീട്ടുപുരയിടത്തിൽനിന്നും വിവിധ വലിപ്പത്തിൽ ഉള്ള ഒന്‍പത് കഞ്ചാവ് ചെടികൾ കണ്ടെടുത്തു. നെടുമങ്ങാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃ ത്വത്തിൽ നെടുമങ്ങാട് റേഞ്ച് പാർട്ടിയും ചേർന്ന് സംയുക്തമായാണ് പരിശോധന നടത്തിയത്. സർക്കിൾ ഇൻസ്‌പെക്ടർ എസ്. വിനോദ് കുമാറിനോടൊപ്പം എക്സൈസ് ഇൻസ്‌പെക്ടർ ജി.എ. ശങ്കറും റേഞ്ച് ഓഫീസിലെയും സർക്കിൾ ഓഫീസിലെയും ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related Articles

Back to top button