KannurKeralaLatest

ഫ്രറ്റേണിറ്റി പഠനോപകരണം വിതരണം ചെയ്തു

“Manju”

ഹർഷദ്ലാൽ തലശ്ശേരി

ഇരിട്ടി :ഫ്രറ്റേണിറ്റി മൂവ് മെന്റ് പേരാവൂർ മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ് വിതരണം നടത്തി. പേരാവൂർ മണ്ഡലത്തിലെ നിർധനരായ വിദ്യാർത്ഥികൾക്കാണ് സ്കൂൾ കിറ്റ് വിതരണം ചെയ്തത്.

വളോരയിൽ വെച്ച് നടന്ന പരിപാടി വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ സൈനുദ്ധീൻ കരിവെള്ളൂർ ഫ്രറ്റേണിറ്റി മണ്ഡലം കൺവീനർ റമീസിന് കൈമാറിക്കൊണ്ട് ഉത്ഘാടനം ചെയ്തു.

ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി ഷബീർ എടക്കാട് മുഖ്യ പ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി അർഷാദ് ഉളിയിൽ, വെൽഫെയർ പാർട്ടി മുൻസിപ്പൽ പ്രസിഡന്റ്‌ സിദീഖ് ടിപി, ഷബീർ, ഷംസീർ എന്നിവർ പങ്കെടുത്തു.

 

Related Articles

Back to top button