KeralaLatest

പീച്ചി ഡാം തുറക്കാന്‍ സാധ്യത: ജില്ലാ കളക്ടര്‍

“Manju”

തൃശൂര്‍: പീച്ചി ഡാം തുറക്കാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഡാം റിസര്‍വോയറില്‍ ജലവിതാനം 76.44 മീറ്ററില്‍ എത്തിയ സാഹചര്യത്തിലാണ് ഡാം തുറക്കാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഡാമിന്റെ നാല് ഷട്ടറുകള്‍ രണ്ട് ഇഞ്ച് വീതം തുറക്കാനിടയുണ്ടെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

റിസര്‍വോയറിലേക്ക് വരുന്ന ജലവിതാനം കണക്കിലെടുത്ത് ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് അപ്പര്‍ റൂള്‍ കര്‍വിന്റെ (76.65 മീറ്റര്‍) ജലവിതാനത്തെ മറികടക്കാന്‍ സാധ്യതയുള്ളതിനാലാണ് ഷട്ടറുകള്‍ തുറക്കുക. ഷോളയാര്‍ ഡാമില്‍ 2646.2 അടിയാണ് നിലവിലെ ജലനിരപ്പ്. ചിമ്മിനി ഡാം 70.00 മീറ്റര്‍, പെരിങ്ങല്‍കുത്ത് ഡാം 419.40 മീറ്റര്‍, വാഴാനി ഡാം 55.27 മീറ്റര്‍ എന്നിങ്ങനെയാണ് മറ്റ് പ്രധാന ഡാമുകളിലെ ജലനിരപ്പ്. വാഴാനി ഒഴികെയുള്ള ഡാമുകളില്‍ 60 ശതമാനത്തിന് മുകളിലാണ് ജലനിരപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.

Related Articles

Back to top button