KeralaLatestThiruvananthapuram

സ്വര്‍ണവില കുറഞ്ഞു

“Manju”

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. പവന് 200 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് സ്വര്‍ണവില.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 രൂപയാണ്. ഗ്രാമിന് 4590 രൂപയാണ് ഇന്നത്തെ വില. 25 രൂപയാണ് ഗ്രാമിന് കുറഞ്ഞത്.

ഒരു പവന് 36,920 രൂപയും ഗ്രാമിന് 4.618 രൂപയുമായിരുന്നു ഇന്നലത്തെ വില. തിങ്കളാഴ്ച്ചയുണ്ടായിരുന്ന അതേ വിലയിലാണ് ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവ്യാപാരം നടക്കുന്നത്. നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ ഇതുവരെയുള്ള സ്വര്‍ണവില 3, 4 തീയതികളിലായിരുന്നു.

Related Articles

Back to top button