IndiaKeralaLatest

കഴക്കൂട്ടം സൈനിക് സ്‌കൂളില്‍ 20 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്

“Manju”

കഴക്കൂട്ടം: കഴക്കൂട്ടം സൈനിക് സ്‌കൂളിലെ 20 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസം മുന്‍പ് ഒരു അദ്ധ്യാപകന്‍ കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്നായിരുന്നു കുട്ടികളെ പരിശോധിച്ചത്. കേരളത്തിനകത്തും പുറത്തുമുള്ള 114 കുട്ടികളാണ് നിലവില്‍ സ്‌കൂളിലെ ഹോസ്റ്റലില്‍ താമസിച്ച്‌ ക്ലാസില്‍ പങ്കെടുക്കുന്നത്. ഇതില്‍ ആരും പുറത്ത് പോകുന്നില്ല.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രത്യേക അനുമതിയോടെയാണ് ഇവിടെ ക്ലാസുകള്‍ നടക്കുന്നത്. ഒരു മാസം മുന്‍പ് ഇവിടെ ക്ലാസുകള്‍ നടക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പരന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അനുമതിയും പ്രോട്ടോക്കോളും പാലിച്ചുകൊണ്ടാണ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ക്ലാസില്‍ പങ്കെടുക്കുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പും ഇറക്കിയിയിരുന്നു. വിദ്യാര്‍ത്ഥികളിലും അദ്ധ്യാപകനിലും കൊവിഡ് ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇന്ന് ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും ജീവനക്കാരെയും കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാക്കും. കൊവിഡ് ബാധിതരെ പ്രത്യേക ഹോസ്റ്റലിലേക്ക് മാറ്റി.

Related Articles

Back to top button