Thiruvananthapuram

ഒറ്റൂർ പഞ്ചായത്തിലെ ആറാം വാർഡ് മൈക്രോ കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചു

“Manju”

ജ്യോതിനാഥ് കെ പി

കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒറ്റൂർ പഞ്ചായത്തിലെ ആറാം വാർഡ് മൈക്രോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഇവിടെ കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും കളക്ടർ അറിയിച്ചു.

കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി

കോവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമായതിനെത്തുടർന്ന് വെങ്ങാനൂർ പഞ്ചായത്തിലെ ഏഴ്, 16 വാർഡുകൾ, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ നാല്, 14, 19, 41, 44 വാർഡുകൾ, കൊല്ലയിൽ പഞ്ചായത്തിലെ ഒന്ന്, നാല്, 13, 14, 16 വാർഡുകൾ, ചെങ്കൽ പഞ്ചായത്തിലെ ഒന്ന്, മൂന്ന്, ഒമ്പത്, 12, 13, 16, 18 വാർഡുകൾ, കാഞ്ഞിരംകുളം പഞ്ചായത്തിലെ നാലാം വാർഡ്, വിളവൂർക്കൽ പഞ്ചായത്തിലെ നാലാം വാർഡ്, കരുംകുളം പഞ്ചായത്തിലെ നാലാം വാർഡ്, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ ഒന്ന്, 13 വാർഡുകൾ, കോട്ടുകാൽ പഞ്ചായത്തിലെ ഒന്ന്, മൂന്ന്, 15 വാർഡുകൾ, ആര്യനാട് പഞ്ചായത്തിലെ രണ്ട്, 17, 18 വാർഡുകൾ, തിരുവനന്തപുരം കോർപ്പറേഷനിലെ 54, 74, 76, 77, 78, 87 ഡിവിഷനുകൾ എന്നിവയെ കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കിയതായും ജില്ലാ കളക്ടർ അറിയിച്ചു.

Related Articles

Back to top button